‘ഇന്നുവരെ നിര്‍ബന്ധിച്ചു പര്‍ദ്ദയണിയിച്ചു എന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയും പരാതിപെട്ടിട്ടില്ല‘... - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

‘ഇന്നുവരെ നിര്‍ബന്ധിച്ചു പര്‍ദ്ദയണിയിച്ചു എന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയും പരാതിപെട്ടിട്ടില്ല‘... - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
ഡി‌വൈ‌എഫ്‌ഐ നടത്തുന്ന യുവജന പ്രതിരോധത്തില്‍ പ്രതിഷേധവുമായി നിരവധി പെര്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ റംസീന നരിക്കുനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.  വെളുത്തു ചുവന്ന് തുടുത്ത മുസ്ലിം യുവതികളുടെയും കൗമാരക്കാരികളുടെയും മുഖവും മാറിടവും തുളച്ചു നോക്കിയിട്ടും കാണാനാകാത്തതിനാല്‍ പൂവാല പൂവന്‍ കോഴികള്‍ക്കുണ്ടാകുന്ന നിരാശയാണോ ഈ "അഭിനവ വിമോചന" സമരത്തിന്റെ പ്രേരണയെന്ന് റംസീന ചോദിക്കുന്നു. 



1 )   ഒരു കാര്യം തുടക്കത്തിലേ പറയട്ടെ , വെളുത്തു ചുവന്ന് തുടുത്ത മുസ്ലിം യുവതികളുടെയും കൗമാരക്കാരികളുടെയും  മുഖവും മാറിടവും തുളച്ചു നോക്കിയിട്ടും കാണാനാകാത്തതിനാൽ പൂവാല പൂവൻ കോഴികൾക്കുണ്ടാകുന്ന നിരാശയാണ് ഈ "അഭിനവ വിമോചന" സമരത്തിന്റെ പ്രേരണയെങ്കിൽ നോ മോർ കമന്റ്സ്  നിങ്ങൾ കാലാതീതം നുണച്ചു നടന്നോളു.

2)    മുസ്ലിം പുരുഷന്മാരുടെ പൗരുഷം തീപിടിക്കുന്നത് പേടിച്ചിട്ടാണ് മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നതെന്ന മിഥ്യാ ധാരണ നിങ്ങൾക്കുണ്ടായതിന്റെ കാരണം അജ്ഞാതമാണ് . ആ ധാരണയല്ല  ശരി പെണ്ണുടൽ കാണുമ്പോഴേക്ക് ഞരമ്പ് മുറുകുന്ന  നിങ്ങളുടെ ഉറപ്പില്ലാത്ത നാഡികളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണോ ഈ"" വിമോചനം"" ?

3)    ഇങ്ങിനെ ഹിജാബണിയണമെന്ന് അത് ധരിക്കുന്ന ഒരാളും ഒരാളെയും നിർബന്ധിക്കുന്നില്ല അതിനാൽ വിശ്വാസപരമായോ , സാംസ്കാരികമായോ താല്പര്യമുള്ളവർ സ്വേഷ്ടപ്രകാരം അണിയുകയാണ്. അവരുടെ ഇഷ്ടങ്ങൾക്കെതിരെ നിങ്ങളുണ്ടാക്കുന്ന ഭീഷണികളാണോ" വിമോചനം "?? 
ഇന്നേ വരെ എന്നെ ആരെങ്കിലും നിർബന്ധിച്ചു പർദ്ദയണിയിച്ചു എന്ന് ഒരു മുസ്ലിം പെൺകുട്ടിയും കേരളത്തിൽ ഇന്നേ വരെ പരാതിപെട്ടിട്ടില്ല  പിന്നെ അണിയാത്ത നിങ്ങളുടെ സാമ്പാർ തിളക്കുന്നത് ആർക്ക് വേണ്ടിയാണ് ??

4 )  വിശ്വാസത്തിന്റ യുക്തിയെ ചോദ്യം ചെയ്യുന്നേടത് വിശ്വാസം ഇല്ലാതാവുന്നു . മനസിന്റെ സംതൃപ്‍തി ആണ് വിശ്വാസത്തിലും യുക്തിവാദത്തിലും പ്രധാനം . ഹിജാബണിയുന്ന പെൺകുട്ടികൾ സംതൃപ്തരാണെങ്കിൽ ആ സംതൃപ്തിയെ നിരാകരിക്കുന്നതിന്റ യുക്തി എന്താണ് ?? വിശ്വസിക്കുന്ന പടച്ച റബ്ബിന്റെ തൃപ്തിയാണ് ഇതണിയുന്നവരുടെ ലക്‌ഷ്യം ബൈ റിസൾട്ടാണ് സുരക്ഷയും , നിർഭയത്വവും.


5 ) മൂല്യമുള്ളത് മറച്ചു പിടിക്കുക എന്നത് പ്രകൃതി നിയമമാണ് . ഇസ്‌ലാമും ഇതേ കല്പിച്ചുള്ളൂ. ഹിജാബണിഞ്ഞു ബി ബിസിയിലും , അൽജസീറയിലും ഒരുപാട് സ്ത്രീകൾ പ്രവർത്തിക്കുന്നു യൂറോപ്യൻ പാർലമെറ്റുകളിലും ഒളിമ്പിക്സ് മൈതാനങ്ങളിൽ പോലുമവർ നിറഞ്ഞു നിൽക്കുന്നു. 

6 )   കന്യാസ്ത്രീകളുടെ   വേഷവും ആജീവനാന്ത ബ്രഹ്മചര്യവും ഉയർത്തിക്കാട്ടി വിമോചന സമരം നയിക്കാൻ നിങ്ങൾക്ക് നട്ടെല്ലുണ്ടോ ?? 

നാളും , നക്ഷത്രവും ,   നോക്കുന്നതിനാൽ വിവാഹിതരാകാതെ കെട്ടിക്കിടക്കുന്ന കീഴാള ഹിന്ദു പെൺകുട്ടികൾക്കും വിമോചനം വേണ്ടേ ..??
  
    പറയൂ സഖാക്കളേ...!






Comments

Popular Posts