ജീവിതത്തിൽ തോറ്റ് പോയി എന്ന് കരുതുന്നവർ വായികാതെ പോകരുത് ഈ ജീവിതകഥ

മണ്ടനെന്നു മുദ്രകുത്തി സ്കൂളില്‍ നിന്ന് പുറത്താക്കി. മറ്റു ഗതിയില്ലാതെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്തു, ചായക്കടയില്‍ ഹെല്‍പ്പറായി ഒടുവില്‍ തെരുവിലിറങ്ങി ലോട്ടറി വിറ്റു....... ഇന്ന് അയാള്‍ വന്‍കിട കോര്‍പ്പോറേറ്റ്കള്‍ക്ക് വരെ പേടി സ്വപ്നമാണ്.

Dyslexia കുട്ടികളെ ബാധിക്കുന്ന ഒരു രോഗമാണ്. എഴുതാനും ,വായിക്കാനും ,ഓര്‍മ്മിക്കാനും ,വാക്കുകള്‍ തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗം.. അതീവ ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുകയു ള്ളൂ. അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പരമാവധി പ്രോത്സാഹനം ഈ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 'ഡിസ്ലെക്സിയ'  രോഗം ബാധിച്ച കുഞ്ഞുങ്ങളെ അദ്ധ്യാപകരും മാതാപിതാക്കളുമൊക്കെ മണ്ടന്മാര്‍ എന്ന് വിളിച്ചു പരിഹസിച്ച് അവഹളിക്കുന്നത്‌ സാധാരണമാണ്.


ചെന്നൈ സ്വദേശി പി. നന്ദകുമാര്‍ ഇതേ രോഗത്തി നടിമയായിരുന്നു. പഠിക്കാന്‍ മനസ്സുവരുന്നില്ല. പഠിച്ചതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. വായി ക്കാന്‍ പോലും ബുദ്ധിമുട്ട്..അക്ഷരങ്ങള്‍ അടിക്കടി മറക്കുന്നു.. മണ്ടശശിരോമണി എന്ന് മുദ്രകുത്തി ആറാം ക്ലാസ്സില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി.

ദരിദ്രമായ കുടുംബ പശ്ചാത്തലം..ജീവിക്കാനുള്ള മാര്‍ഗ്ഗം തേടി ഒരു വര്‍ക്ക് ഷോപ്പില്‍ ഹെല്‍പ്പര്‍ ജോലി ചെയ്തു..അവിടെ നിന്ന് കാര്യമായ വരുമാ നമൊന്നും ലഭിക്കാതായപ്പോള്‍ ഒരു ചായക്കടയില്‍  ജോലിക്ക് കയറി.. അതിനിടെ ലോട്ടറി കച്ചവടവും തുടങ്ങി. TV റിപ്പയറിംഗ് പഠിച്ചാല്‍ വലിയ സ്കോപ്പ് ആണെന്ന് ആളുകള്‍ പറഞ്ഞതനുസരിച്ച് ഒരു  TV കടയില്‍ സഹായിയായി ജോലിക്ക് കയറി.

പഴയ സ്കൂള്‍ സഹപാഠികള്‍ നന്ദകുമാറിനെ കണ്ടു മുഖം തിരിച്ചു.അദ്ധ്യാപകര്‍ തെരുവില്‍ വച്ചും അനമണ്ടന്‍ എന്ന് വിളിച്ചു കളിയാക്കുമ്പോള്‍ പഴയ സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് ആക്ഷേപിച്ചത്  അയാള്‍ക്ക്‌ സഹിക്കാനായില്ല. മരിക്കാന്‍ വരെ തോന്നിയ ദിവസം..ഒടുവില്‍ അടുത്ത സുഹൃത്തി ന്‍റെ നല്ല ഉപദേശം അയാളെ പുതിയൊരു മനുഷ്യനാ കാന്‍ പ്രേരിപ്പിച്ചു. അത്,  തന്നെ അധിക്ഷേപിച്ച സമൂഹത്തോടുള്ള തക്കതായ  മറുപടിക്ക് നാന്ദി കുറിക്കലായി.

തെരുവില്‍ കൂലിപ്പണി ചെയ്തുകൊണ്ട് അയാള്‍ തന്‍റെ പുതിയ പ്രയാണം ആരംഭിച്ചു.പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റ് ആയി എഴുതി 54 % മാര്‍ക്കോടെ പാസ്സായി.ആരോരുമില്ലാത്ത  തെരുവിലുള്ളവരുടെ ആശാകേന്ദ്രമായ  അശോക്‌ നഗറിലെ Daasya എന്ന NGO യുമായി ബന്ധപ്പെട്ടായിരുന്നു നന്ദകുമാറിന്റെ പഠനം.

ചെന്നൈ യിലെ അംബേദ്‌കര്‍ കോളേജില്‍ BA ഓണേഴ്സ് പഠനത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ് പഠനം വളരെ ബുദ്ധിമുട്ടായിരുന്നു.Dyslexia  തന്നെ കാരണം.പക്ഷേ മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് നേടണമെന്ന വാശിയുണ്ടായിരുന്നു. സമൂഹ ത്തോട് നാളെ നിവര്‍ന്നു നിന്ന് മറുപടി പറയണമെന്ന വീറുണ്ടായിരുന്നു ഉള്ളില്‍. ഒടുവില്‍ ആ  ബാച്ചില്‍ പാസ്സായത്‌ നന്ദകുമാര്‍ മാത്രമായിരുന്നു. പിന്നെ തടസ്സങ്ങള്‍ ഒന്നും മുന്നില്‍ വന്നില്ല. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ PG പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസിനു തുടക്കമിട്ടു.


സിവില്‍ സര്‍വീസില്‍ വിജയിച്ച നന്ദകുമാര്‍ Indian Revenue Service (IRS) ജോയിന്‍ ചെയ്തു. ഇപ്പോള്‍ അദ്ദേഹം ചെന്നൈയില്‍  Income Tax  വകുപ്പിലെ  Investigation Wing ല്‍  Joint Commissioner ആണ്.

ആ വളര്‍ച്ച അതിസാഹസികമായിരുന്നു. Income Tax വകുപ്പിലെ സത്യസന്ധനായ ഓഫീസറായി നന്ദകുമാര്‍ പേരെടുത്തു കഴിഞ്ഞു.. ഒരു പ്രലോഭനങ്ങള്‍ക്കും ആരുടെ മുന്നിലും അദ്ദേഹം വഴങ്ങാറില്ല. ഇപ്പോള്‍ ചെന്നൈ യിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി സ്കൂളുകളിലും കോളേജുകളിലും മോട്ടിവേഷന്‍ പ്രോഗ്രാമുകളില്‍ സ്ഥിരം പങ്കെടുക്കുന്ന അദ്ദേഹം യുവതലമുറക്ക്‌ മുന്നില്‍ ഒരു റോള്‍ഡ് മോഡലാണ്.

തിരസ്കാരങ്ങളില്‍ നിന്ന്  , ചവിട്ടിതാഴ്ത്തിയ ലോകത്തുനിന്ന് ഫീനിക്സായി ഉയര്‍ത്തെഴു ന്നേല്‍ക്കുക എന്ന് പറഞ്ഞാല്‍ ഇതുതന്നയാണ്.വരും തലമുറയ്ക്ക് മാതൃകയായ നന്ദകുമാര്‍ , താങ്കളൊരു വഴികാട്ടിയാണ്..അഭിനന്ദനങ്ങള്‍..

© Prakash Nair

Comments

Popular Posts