സ്വർണാഭരണങ്ങളില്ല, തിളങ്ങുന്ന വസ്ത്രമില്ല, മേക്കപ്പ് ഇല്ല, മുത്തശ്ശിയുടെ വെളുത്ത സാരി ധരിച്ച് ഒരു വധുന്യൂ

ന്യൂ ജനറേഷൻ പിള്ളേരെ കുറ്റം പറയുന്ന ഓൾഡ് ജനറേഷൻ വായിക്കണം ഈ ന്യൂസ്
സ്വർണാഭരണങ്ങളില്ല തിളങ്ങുന്ന വസ്ത്രമില്ല മേക്കപ്പ് ഇല്ല മുത്തശ്ശിയുടെ വെളുത്ത സാരി ധരിച്ച് ഒരു വധു .തസ്‌ലിം ദാര എന്ന പെണ്കുട്ടി ഫേസ്ബുക്കിൽ എഴുതിയ ഹൃദയ സ്പർശിയായ പോസ്റ്റ്

പലവിവാഹങ്ങളിലും ആളുകൾ അന്വേഷിക്കുന്നത് പെൺകുട്ടി സുന്ദരിയാണോ, എത്ര സ്ത്രീധനമുണ്ട്, ഏത്ര രൂപയായിക്കാണും വിവാഹ വസ്ത്രത്തിന്? എന്നൊക്കയൊയിരിക്കും. ഇതൊക്കെ കേട്ട് വളർന്ന ഒരു പെൺകുട്ടി കുറച്ച് മുതിർന്ന കഴിയുമ്പോഴേ പതുക്കെ അവളുടെ വിവാഹത്തിന് എങ്ങനെ ഒരുങ്ങണം, ഏത് മേക്കപ്പ് ആർട്ടിസ്റ്റിനെ വയ്ക്കണം എന്നൊക്കെ മനസിൽ ആലോചിച്ചു തുടങ്ങുകയും ചെയ്യും. കാരണം സമൂഹം അവളെ ‘ഇങ്ങനെ ഒന്നും പോര കല്യാണ ദിവസം’ എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടാകും. എന്നിട്ട് പണം മുടക്കി മേക്ക് ഓവർ നടത്തി അവർ സ്വയം മറ്റൊരാൾ ആകുന്നു. സ്വന്തം വിവാഹത്തിന് മറ്റൊരാളായി ആത്മവിശ്വാസമില്ലാതെ നിൽക്കേണ്ട അവസ്ഥയാണ് മിക്ക പെൺകുട്ടികൾക്കും. വിലകൂടിയ വസ്ത്രങ്ങൾ പിന്നീട് ഒരിക്കലും ഉപയോഗിക്കാൻ പോലും സാധിക്കില്ല.


Comments

Popular Posts