വില്ലൻ യോഗി ആണെങ്കിൽ നായകൻ തികച്ചും മതേതരൻ ആയിരിക്കണമല്ലോ. മതേതര മുസ്ളീം ആയാൽ അത്യുത്തമം

യൂപിയിലെ കുട്ടികളുടെ മരണത്തെ കുറിച്ചു
മൈഥിലി  എഴുതിയ ഫേസ്ബുക് പോസ്റ്റ്



കുട്ടികളുടെ മരണത്തിന് ഒരു ന്യായീകരണവും ഇല്ല. ആരെയും പഴി ചാരാതെ അന്വേഷണത്തിനു ഉത്തരവിട്ട സർക്കാർ നടപടി നന്നായി. എന്നാൽ പനി പിടിച്ചു നാനൂറിലേറെ പേർ് മരിച്ചിട്ടും പാരസെറ്റമോൾ ഗുളിക വാങ്ങാൻ പോലും പത്തു രൂപാ കൊടുക്കാത്ത സർക്കാരിനെ മാപ്പ്‌സാക്ഷിയാക്കുകയും കഴിഞ്ഞ സർക്കാർ കാലത്ത് ഇട്ട മുട്ടകൾ വിരിഞ്ഞുണ്ടായ കൊതുകുകളെ തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്ത ലോകത്തിലെ തന്നെ ഒന്നാം.നമ്പർ സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയ മാധ്യമ തൊഴിലാളികൾ എല്ലാം തന്നെ വടക്കോട്ട് നോക്കിയിരുന്നു നെഞ്ചത്തടിയും നിലവിളിയുമാണ്. യൂപ്പിയിൽ ഭരണം ബിജെപി ആയതുകോണ്ട് സ്വാഭാവികമായും ഉപമ ഗോമതാവിനോട് തന്നെ. പശുവിന്റെ വില പോലും കുട്ടികൾക്കില്ലാത്ത നാട് തുടങ്ങിയ തലക്കെട്ടുകളിലൂടെ മലയാളിയുടെ സെലക്ടീവ് ആത്മരോഷം പൊങ്കാല പോലെ തിളയ്ക്കുകയാണ്. യോഗി സർക്കാരിന് ഇന്ന് രാത്രി നിർണ്ണായകമാണ്. കാരണം മുഖ്യമന്ത്രി ആയി യോഗി തുടരണോ എന്നു റിപ്പോർട്ടർ ചാനലിലെ ന്യൂസ് അവർ ചർച്ച ഇന്ന് രാത്രിയാണ്..

വില്ലൻ യോഗി ആണെങ്കിൽ നായകൻ തികച്ചും മതേതരൻ ആയിരിക്കണമല്ലോ. മതേതര മുസ്ളീം ആയാൽ അത്യുത്തമം. പതിവ് തെറ്റാതെ ആ റോൾ കഫീൽ അഹമ്മദ് ഖാൻ എന്ന ഡോക്ടർ ഏറ്റെടുത്തു. കൂടമരണം നടന്ന മെഡിക്കൽ കോളേജിലെ എൻസഫലൈറ്റിസ് വിഭാഗത്തിന്റെ തലവൻ ആണ് ടിയാൻ. ഓക്സിജൻ സിലിണ്ടർ ബില്ലിൽ കുടിശ്ശിക വരുത്തിയതിനാൽ ഓക്സിജൻ നൽകാതെ കമ്പനി ക്രൂരത കാണിച്ചപ്പോൾ സ്വന്തം കീശയിൽ നിന്നും  കാശിറക്കി കുഞ്ഞുങ്ങളെ രക്ഷിച്ച കഫീൽ ബർഖ ദത് ഉൾപ്പെടെയുള്ളവരുടെ കയ്യടി നേടി. കാവിയണിഞ്ഞവൻ വില്ലനും മതേതര മുസ്‌ലീം നായകനുമായി.

ഇനിയാണ് ട്വിസ്റ്റ്. സോഷ്യൽ മീഡിയയിൽ കള്ളങ്ങൾക്ക് അൽപ്പായുസ്സ് മാത്രമാണ്. ഡോക്ടർ കഫീൽ എന്ന ദൈവദൂതന്റെ മുഖംമൂടിക്ക് പിന്നിലെ  ചെകുത്താൻ പുറത്തു വന്നതും അങ്ങനെയാണ്. ആരാണ് ഈ ഡോക്ടർ കഫീൽ അഹമ്മദ് ഖാൻ? കടലാസുകളിൽ അയാൾ മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ്. പക്ഷെ ഇപ്പോൾ നീക്കം ചെയ്യപ്പെട്ട ഒരു വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് അയാൾ Medisprings എന്ന പ്രൈവറ്റ് ക്ലിനിക്കിന്റെ ഉടമ ആണ്. സർക്കാർ സർവീസിൽ ഉള്ള ഡോക്ടർ സ്വകാര്യ സ്ഥാപനം നടത്തുന്നതോ അവിടെ ജോലി ചെയ്യുന്നതോ ചട്ടവിരുദ്ധം ആണെന്നിരിക്കെ, ഡോക്ടർ കഫീൽ എങ്ങനെയാണ് ദൈവദൂതൻ ആകുക? ആശുപത്രിയിലേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള കമ്മിറ്റിയിലെ അംഗം ആയ കഫീൽ എന്തുകൊണ്ട്  ബില് അടയ്ക്കുന്നതിലോ അല്ലെങ്കിൽ അധികരികളോട് അക്കാര്യത്തെ കുറിച്ചു സൂചിപ്പിക്കുന്നതിലോ വീഴ്ച്ച വരുത്തി? രേഖകൾ പ്രകാരം 5th നു ബിൽ കുടിശ്ശിക അടയ്ക്കാനുള്ള തുക സർക്കാർ റിലീസ് ചെയ്തപ്പോൾ ഒൻപതാം.തീയതി വരെ ബില് അടയ്ക്കാതെ വെച്ചുകൊണ്ടിരുന്നത് എന്തുകൊണ്ടാണ്? യോഗി ആശുപത്രി സന്ദര്ശിച്ചപ്പോഴും 69 ലക്ഷത്തിന്റെ കുടിശ്ശികയുടെ കാര്യം ഒരാളും സൂചിപ്പിച്ചില്ല. സന്ദർശനത്തിന് ശേഷം കുടിസ്‌ടികയെ കുറിച്ചു സർക്കാരിന് കത്തെഴുതി. സർക്കാർ ഫണ്ട് റിലീസ് ചെയ്തതിനും ആശുപത്രി പണം കൈപ്പറ്റിയതിനും രേഖകൾ ഉണ്ട്. ഉത്തരം പറയേണ്ട ആൾ, മെഡിക്കൽ കോളേജിന്റെ തലവൻ,യാതൊന്നും പറയാതെ ഇന്ന് രാജി വെച്ചു. മറ്റൊന്ന് , ചില ക്ലിനിക്കുകളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടു വന്നു എന്ന് അവകാശപ്പെടുന്നു. അതിൽ ഒന്നു കഫീലിന്റെ  തന്നെ ക്ലിനിക്കാണ്. സ്ഥിരീകരിക്കാൻ കഴിയാത്ത ചില വിവരങ്ങൾ അനുസരിച്ചു ആശുപത്രിയിലേക്ക്‌ വാങ്ങുന്ന സിലിണ്ടറുകൾ പ്രൈവറ്റ് ക്ലിനിക്കുകളിലേക്ക് പോകുന്നു എന്ന ഒരു ആരോപണം ഉണ്ടായിരുന്നു. ആ നിലയ്ക്ക് സ്വന്തമായി കടത്തിയ സിലിണ്ടർ തിരികെ കൊണ്ടു വെച്ച പ്രവർത്തിയെ തൊണ്ടിമുതൽ തിരികെ കൊണ്ടു വന്നു എന്നു വേണം പറയാൻ. അതവിടെ നിൽക്കട്ടെ. നമുക്ക് കഫീലിലേക്ക് വരാം.

ഈ ഡോക്ടർക്ക് മറ്റൊരു ബഹുമതി കൂടി ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നു ഡിഗ്രി നേടുന്ന ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ FMGE എന്ന പരീക്ഷ പാസ്സ് അവയെ പറ്റൂ. ആദ്യ പരീക്ഷണത്തിൽ ഈ കടമ്പ കടക്കാൻ പറ്റുമെന്ന ആത്മവിശ്വാസമില്ലാത്ത രണ്ട് ഡോക്ടർമാർ - ഒരു ആണും ഒരു പെണ്ണും- ഒന്നര തൊട്ട് മൂന്നു ലക്ഷം വരെ കൈക്കൂലി നൽകി രണ്ട് ഡോക്ടർമാരെ കൊണ്ട് തങ്ങളുടെ പരീക്ഷയിൽ ആൾമാറാട്ടം നടത്തിച്ചു. എന്നാൽ ഇവർക്ക് പകരം പരീക്ഷ എഴുതിയ രണ്ടു പേരും പിടിയിലായി.  ഒരാൾ ഡോക്ടർ സംഗീത. പുരുഷ ഡോക്ടർ ലക്‌നൗവിലെ ഡോക്ടർ കഫീൽ ഖാൻ... തീർന്നില്ല.. തുടർന്ന്, മണിപ്പാലിൽ എംഡി  ചെയ്യുകയായിരുന്ന ഡോക്ടർ കഫീൽ സസ്‌പെൻഡ് ചെയ്യപ്പെട്ടു. ഇത്രയും ക്രിമിനൽ പശ്ചാത്തലം ഉള്ള ആൾ എങ്ങനെ മേടിക്ക്സൽ കോളേജിൽ കയറിപ്പറ്റി? സമാജ്‌വാദി പാർട്ടി പ്രവർത്തകൻ ആയ ആൾക്ക് എന്ത് കൊണ്ട് അത് പറ്റില്ല എന്ന് ഉത്തരം. ആൾമാറാട്ടകഥയുടെ ..
ലിങ്ക് ഇതാണ്

ആ കുഞ്ഞുങ്ങളുടെ മരണം കൊലപാതകം ആകുന്നത് ഇങ്ങനെയാണ്. തികച്ചും ക്രിമിനൽ പശ്ചാത്തലം ഉള്ള വ്യക്തികളെ കോഴ വാങ്ങി പാവങ്ങളുടെ ജീവൻ കൊണ്ടു കളിക്കാൻ അനുവദിക്കുക. കുടിശ്ശിക തീർക്കാത്തതിനാൽ ഓക്സിജൻ നൽകാത്ത കമ്പനിക്കാരെക്കാൾ ക്രൂരന്മാർ ആണ്  പിഞ്ചുകുഞ്ഞങ്ങൾക്ക് പുല്ലു വില കൊടുത്ത്, ബില് അടയ്ക്കാതെയും, ണ്ടആർ കടത്തുകയും ചെയ്ത മഹാപാപികൾ. അത്തരം ഒരു പാപിയെ യോഗി സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. അതേ.. ഡോക്ടർ കഫീലിനെ പുറത്താക്കി. ചികിത്സ കിട്ടാതെ മരിച്ച മുരുകനെ കാണാൻ കണ്ണില്ലാത്ത കഴുകന്മാർ യൂപ്പിയിൽ കുഞ്ഞുശരീരങ്ങൾ ആർത്തിയോടെ നോക്കിയവർക്ക് അടുത്ത ഇരയെ കിട്ടി. കാവിയണിഞ്ഞ യോഗി കുഞ്ഞുങ്ങളെ കൊല്ലാൻ വിട്ടുകൊടുത്തപ്പോൾ അവരെ രക്ഷിക്കാൻ ശ്രമിച്ച നല്ലവനായ, മതേതരനായ, ന്യൂനപക്ഷക്കാരനായ ഡോക്ടർ കഫീലിലൊട്ടാണ് ഇനി എല്ലാ നോട്ടവും. പഴയ ശൂലം, ഭ്രൂണം കഥകളുടെ രണ്ടാം ഭാഗം....

Comments

Popular Posts