ഒരുപ്രവാസിക്കും ഇങ്ങനെ സംഭവികാതിരികട്ടെ

ഒരു പ്രവാസിയുടെ ഭാര്യ.



എന്റെ മനസ്സിൽ നിന്നും രൂപം കൊണ്ട ഈ കഥ യാതാർത്ഥ്യമായതോ ആവുന്നതോ അല്ലാത്തതോ എന്തും ആവാം.എന്റെ ഭർത്ഥാവടക്കമുള്ള എല്ലാ പ്രവാസികൾക്കും ഈ കഥ ഞാൻ സമർപ്പിക്കുന്നു...

വായിക്കുക അഭിപ്രായങ്ങൾ അറിയിക്കണമെന്നില്ല കാരണം ഇതിൽ നിന്ന് നിങ്ങളിൽ ഒരാളെങ്കിലും വല്ലതും ഉൾക്കൊണ്ടാൽ അതാണ് എന്റെ ഏറ്റവും വലിയ നേട്ടം.
  ഷാദിയ ധൃതി പിടിച്ച ഒരുക്കത്തിലാണ്. 2 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 3 മാസത്തെ ലീവിനായി അവളുടെ ഭർത്ഥാവ് [അർഷദ് ] അവളുടെ സ്വന്തം "ഇക്ക " ഇന്ന്നാട്ടിൽക്ക് വരികയാണ്. വിവാഹം കഴിഞ്ഞ് 6 മാസമായപ്പോൾ പോയതാണ് അർഷദ് .വീട് പണി കാരണം നാട്ടിലേക്കുള്ള തിരിച്ച് വരവിന്റെ ദൈർഘ്യം കൂടി .എയർ പോർട്ടിൽ പോവാനുള്ള വാഹനം 9 മണിക്കെത്തും. സമയം 8.30 ആയിരിക്കുന്നു.11 മണിക്ക് കോഴിക്കോട് എയർപോർട്ടിൽ എത്തുമെന്നാണ് അർഷദ് പറഞ്ഞിരുന്നത്.ഷാദിയ അവളുടെ പുതുവസ്ത്രം ധരിച്ചു. മുടിയൊക്കെ ചീകി റെഡിയാക്കി.മുഖത്ത് മേക്കപ്പിട്ട് സുന്ദരിയായി .അവൾക്കിന്ന് എന്തെന്നില്ലാത്ത സന്തോഷമാണ്. തന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാകാൻ പോവുന്നു. ഒത്തിരി നാളായി ഇക്കാനോട് വരാൻ പറയുന്നു. പക്ഷേ വീട്പണിയുടെ കാര്യം പറഞ്ഞ് ഇക്ക ഒഴിഞ്ഞുമാറി. അതിന്റെ പേരിൽ എത്ര പിണങ്ങിയിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്, ഭാര്യ ഭർത്ഥക്കന്മാർ ഒരുമിച്ച് പോവുന്നത് കാണുമ്പോൾ നോക്കി നിന്ന് സങ്കടപ്പെട്ടിട്ടുണ്ട്. ഇന്ന് എന്റെ ഇക്ക എന്റെ അരികിലെത്തുo. ഫോണിലൂടെ പങ്കുവെച്ച ജീവിതാഭിലാഷങ്ങൾ യതാർത്ഥ മാവും. അവൾ ഓരോന്ന് ആലോചിച്ചു. റൂമിലെ ഓരോ വസ്തുവിനോടും അവൾ അവളുടെ സന്തോഷം അറിയിച്ചെന്നോണം സംസാരിക്കുന്നുണ്ട്. പെട്ടെന്ന് പുറത്ത് വാഹനത്തിന്റെ ശബ്ദം കേട്ടു. അവൾ ധ്യതിപിടിച്ചു.
ഷാദിയാ ................
അത് ഉമ്മാന്റെ [അർഷദിന്റെ ഉമ്മ] വിളിയായിരുന്നു .
ഇതാ വരുന്നു ഉമ്മാ .. അവൾ മറുപടി നൽകി. ഒരുക്കങ്ങളെല്ലാം കഴിഞ്ഞു. കണ്ണാടിയിൽ ഒന്നു കൂടെ നോക്കി .ഹാ.. സുന്ദരി ആയിക്കുണു അവൾ സ്വയം പറഞ്ഞു. റൂമിൽ നിന്നും പുറത്തിറങ്ങി. എല്ലാവരും വാഹനത്തിൽ കയറി തുടങ്ങി, [ ഉമ്മ ,ഉപ്പ, രണ്ട് പെങ്ങന്മാർ, അവരുടെ കുട്ടികൾ, പിന്നെ ഷാ ദിയ അങ്ങനെ വീട്ടിലെ എല്ലാ വരും  പോവുന്നുണ്ട് ]. കൊച്ചു നാണത്തോടെ അവളും വാഹനത്തിൽ കയറി .വാഹനം നീങ്ങി തുടങ്ങി .ഷാദിയ വാഹനത്തിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുകയാണ്. ഒപ്പം തന്റെ ഒരുപാട് നാളത്തെ പ്രാർത്ഥന സ്വീകരിച്ചതിൽ അല്ലാഹുവിന് നന്ദി പറയുന്നുണ്ട്. മറ്റുള്ളവരെല്ലാം കുശലം പറയുന്നുണ്ട്. രാവിലെ നേരത്തെ എണീറ്റത് കൊണ്ടും രാത്രി ഓരോന്ന് ആലോചിച്ച് ഉറങ്ങാൻ വൈകിയത് കൊണ്ടും അവൾക്ക് നല്ല ഉറക്ക ക്ഷീണമുണ്ട്. അവൾ മെല്ലെ ഒന്ന് മയങ്ങി. മണിക്കുറുകൾക്കകം വാഹനം എയർപോർട്ടിലെത്തി. അപ്പോഴാണ് ഷാദിയ ഉണരുന്നത്. എല്ലാവരും വാഹനത്തിൽ നിന്നിറങ്ങി എയർപോർട്ടിനകത്തു നിന്നും ആളുകൾ പുറത്തേക്ക് വരുന്ന ഭാഗത്തായി പോയി നിന്നു .അർഷദ് വരുന്ന വിമാനം കുറച്ചു മുമ്പ് അവിടെ എത്തിയ വിവരം അവർ ഒരാളിൽ നിന്നും അറിഞ്ഞു. അകത്ത് നിന്നും ഓരോരുത്തരായി വന്ന് തുടങ്ങി. അർഷദാണോ എന്ന ആകാo ശയിൽ അവരോരുത്തരും വരുന്ന ആളുകളെ വീക്ഷിച്ചു കൊണ്ടിരുന്നു.പുറത്ത് വരുന്നവരുടെ കുടുംബങ്ങളുടെ സന്തോഷ പ്രകടനത്തെ അതിശയത്തോടെ നോക്കി നിന്നു ഷാ ദിയ. എന്റെ ഇക്ക വരുമ്പോ താനെന്താ ചെയ്യാ? ഇക്കയുടെ പ്രതികരണം എങ്ങനെയാവും ? രണ്ട് വർഷം മനസ്സിൽ കൂട്ടി വെച്ച മോഹം ഒരു നിമിഷം കൊണ്ട് നേടാനുള്ള ധ്യതിയിലാവുമോ?ഷാദിയ ഓരോന്ന് ആലോചിച്ചു. മോളേ:... പെട്ടെന്ന് ഉമ്മ അവളെ വിളിച്ചു.
അവൾ പെട്ടെന്ന് നെട്ടി. അതാ വരുന്നു അർഷദ്. അവൾ ആകാoശയോടെ നോക്കി.അതെ തന്റെ സ്വന്തം ഇക്ക. അവളുടെ സന്തോഷം പുഞ്ചിരി തൂകി, മിഴികൾ നിറഞ്ഞു.ഇ ക്കാനെ വാരി പുണർന്ന് ചുടു മുത്തം നൽകാൻ മനസ്സ് വെമ്പൽ കൊണ്ടു. പക്ഷേ കൂടെ കുടുoബാoഗങ്ങൾ ഉള്ളത് കൊണ്ട് അവൾ സ്വയം നിയന്ത്രിച്ചു. അവരെല്ലാം അർഷദിന്റെ അരികിലെത്തി. സലാം പറഞ്ഞ് കൊണ്ടവൻ മാതാപിതാക്കളെയും പെങ്ങന്മാരെയും ആലിംഗനം ചെയ്തു .ഇനി ഷാദിയയുടെ ഊഴമാണ്. അർഷദ് കൈകൾ നീട്ടി പ്രിയതമ ക്ക് സലാം ചൊല്ലി. കൈ പിടിച്ച് അവൾ സലാം മടക്കി. ഇരുകരങ്ങളും സ്പർശിച്ചപ്പോൾ അവരിരുവരിലും ആനന്ദം നടമാടി. എന്താ പെണ്ണെ നീ ഇങ്ങനെ മാറി നിൽക്കുന്നത് എന്ന അർഷദിന്റെ ചോദ്യത്തിനു മുമ്പിൽ അവൾക്ക് പിടിച്ച് നിൽക്കാനായില്ല .അവൻ വന്ന സന്തോഷത്താലും 2 വർഷം കാത്തിരുന്നതിന്റെ വിഷമത്താലും അവൾ അവന്റെ മാറിലേക്ക് ചാഞ്ഞ് കെട്ടിപ്പിടിച്ച് കരഞ്ഞു. അവനും തന്റെ പ്രിയതമയെ ചേർത്ത് പിടിച്ച് വിതുമ്പി. ചുറ്റും നിന്ന വീട്ടുകാർക്കും ആളുകൾക്കും മനസ്സിൽ നൊമ്പരമായി.
എന്താ ഇത് ഷാദീ.. എന്തിനാ നീ കരയ്ണെ ഫോൺ വിളിക്കുമ്പോ നാട്ടിൽക്ക് വരാൻ പറഞ്ഞെന്നും കരച്ചിലായിരുന്നു, ഇപ്പോ നാട്ടിലെത്തിയപ്പോഴും കരയാ നീ ,എന്തേ ഞാൻ വന്നത് ഇഷ്ടായില്ലേ ?.... ഞാൻ തിരിച്ച് പോണോ?... അർഷദ് ചോദിച്ചു. അവൾ മെല്ലെ അവനിൽ നിന്ന് അകന്നു നിന്നു മിഴി തുടച്ചു, ദേഷ്യത്തോടെ പറഞ്ഞു തമാശയാണല്ലെ എനിക്ക് ചിരി വരുന്നില്ല. ഇത് കേട്ട് എല്ലാവരും ചിരിച്ചു. അവർ വാഹനത്തിൽ കയറി വീട്ടിലേക്ക് യാത്ര തിരിച്ചു.ഓരോരോ വർത്തമാനങ്ങൾ പറഞ്ഞ് വഴിമദ്ധ്യേ ഉള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ വീട്ടിലെത്തി. ബിസ്മി ചൊല്ലി അർഷദുo കുടുംബവും വീട്ടിൽ കയറി. പെട്ടികളെല്ലാം വാഹനത്തിൽ നിന്ന് ഇറക്കി വെച്ച് പണം കൊടുത്ത് ഉപ്പ വാഹനത്തെ തിരിച്ചയച്ചു. അപ്പോഴേക്കും ഉമ്മ മകന് ചായയും പലഹാരങ്ങളുമായി എത്തി. അവൻ ഇപ്പോ ഒന്നും വേണ്ടെന്ന് പറഞ്ഞിട്ടും ഉമ്മ അവനെ നിർബന്ധിപ്പിച്ച് ചായ കുടിപ്പിച്ചു .ഉമ്മാന്റെ മകൻ വന്നതോണ്ട് ഞങ്ങളെ സ്ഥാനം പോയെന്ന് പെങ്ങന്മാർ അസൂയയോടെ പറഞ്ഞു. അങ്ങനെ നിമിഷ നേരത്തെ സംഭാഷണത്തിനു ശേഷം അർഷദ് വസ്ത്രം മാറാനായി മുറിയിൽ കയറി ഒപ്പം ഷാദിയയും.
അത് ആ ഇണക്കുരുവികളുടെ ആഹ്ലാദ ദിനമായിരുന്നു. അർഷദ് തന്റെ പ്രിയതമയെ വാരി പുണർന്ന് ചുംബനങ്ങളേകി മിഴി നിറച്ചു. അവൾ കുതറി മാറി. ബെഡിൽ ചവിട്ടി കയറി നിന്നു. സന്തോഷം കൊണ്ടവൾ ആനന്ദ നൃത്തമാടി. മിഠായിക്ക് വാശി പിടിച്ച് കരഞ്ഞ കുട്ടിക്ക് അത് കിട്ടുമ്പോഴുള്ള സന്തോഷം പോലെ കാത്തിരിപ്പിനൊടുവിൽ തന്റെ പ്രാണൻ തിരിച്ചെത്തിയ സന്തോഷത്തിലാണവൾ. അർഷദ് അവളെ നോക്കി കൊണ്ട്ഒരു ഭാഗത്തേക്ക് മാറി നിന്നു. അവളുടെ പെരുമാറ്റം കണ്ടവൻ ചിരിക്കുന്നുണ്ട്. ഒപ്പം അവളുടെ സന്തോഷം കണ്ട്, അവളുടെ സ്നേഹത്തിന്റെ ദൃഢതയറിഞ്ഞ് കണ്ണു നിറയുന്നുണ്ട്. പെട്ടെന്ന്.........,,,
ഷാദിയയുടെ കാലൊന്ന് വഴുതി, തല നിലത്ത് അടിച്ച് കൊണ്ടവൾ താഴേക്ക് വീണു.അർഷദ് അമ്പരന്നു, അവനിലെ ചിരി മാഞ്ഞു .ഷാദീ ................ അവൻ ആർത്ത് വിളിച്ച് കൊണ്ട് അവളെ കോരിയെടുത്ത് ബെഡിൽ കിടത്തി. അപ്പോഴേക്കും വീട്ടുകാരെല്ലാം ഓടിയെത്തി .അവരെല്ലാം അമ്പരന്നു.അവർ കാര്യം തിരക്കി. ഇടറുന്ന സ്വരത്താൽ അർഷദ് കാര്യങ്ങൾ ഒരു വിധം പറഞ്ഞു.ഷാദിയെ അവരെല്ലാം കുറെ വിളിച്ചു .പക്ഷേ അവൾ ഉണരുന്നില്ല.തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ട്. പെട്ടെന്ന് തന്നെ എല്ലാവരും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.ഡോക്ടർ പരിശോധിച്ച് വിധി പറഞ്ഞു. *She     is     dead *...... തന്റെ പ്രണയിനി തന്നെ വിട്ട് പോയെന്ന വാർത്ത കേട്ട് അർഷദ് ബോധരഹിതനായി. നിമിഷങ്ങൾക്കകം അവൻ ഉണർന്നു.അന്നേരം ഷാദിയുടെ ശരീരം ആo ബുലൻസിലേക്ക് കയറ്റുന്നതാണവൻ കണ്ടത്.ഷാദീ...........................
അവൻ അവൾക്കരികിലേക്ക് ഓടി ചെന്നു. ജീവനറ്റ തന്റെ പ്രിയയുടെ മുഖത്ത് മുത്തങ്ങളേകി.
" എഴുന്നേൽക്ക് ഷാദി ... എഴുന്നേൽക്ക്... നിന്റെ ഇക്കയാ വിളിക്കുന്നത്.. ഇക്കാനെ തനിച്ചാക്കി ഒരിക്കലും പോവില്ലാന്ന് പറഞ്ഞിട്ട് നീ പോവാണോ? നമ്മൾ ഫോണിലൂ ടെ മാത്രം പങ്കിട്ടിരുന്ന നമ്മുടെ ജീവിതം നമുക്ക് യാതാർത്ഥ്യമാക്കേണ്ടേ? നമ്മൾക്ക് ഒത്തിരി കാലം ഒന്നിച്ച് ജീവിക്കണ്ടേ? എഴുന്നേൽക്ക് ഷാദി. ഈ ഇക്കാക്ക് നിന്നോടൊത്ത് ജീവിച്ച് കൊതി തീർന്നിട്ടില്ല, എനിക്ക് നിന്നെ വേണം.......... "അർഷദ് അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു.... ആരൊക്കെയോ ചേർന്നവനെ പിടിച്ചു മാറ്റി. അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ല.അവളെ ആ oബുലൻസിൽ കയറ്റി വീട്ടിലെത്തിച്ചു. തൊട്ടു പിറകിൽ വാഹനത്തിലായി അർഷദും കുടുംബവും എത്തി.
ഷാദിയെ വീട്ടിനകത്ത് കയറ്റി കിടത്തി. തൊട്ടരികിലായി മനസ്സ് മരവിച്ച് അർഷദ് ഇരുന്നു. മരണ വാർത്ത നാടെങ്ങും അറിഞ്ഞു. കുടുംബക്കാരും അയൽവാസികളും നാട്ടുകാരും എല്ലാം എത്തി തുടങ്ങി.ഷാദിയുടെ വീട്ടിൽ നിന്ന് ആളുകൾ വന്നപ്പോൾ അവരെ നോക്കി അർഷദ് വിതുമ്പി. നിമിഷങ്ങൾക്ക് ശേഷം ഷാദിയെ കുളിപ്പിച്ചു, പുതുവസ്ത്രം അണിയിച്ചു, മറ്റു കാര്യങ്ങൾ എല്ലാംതീർത്തു, വീണ്ടും ഹാളിൽ കൊടുന്നു കിടത്തി. വെള്ളപുതപ്പിച്ച് കിടത്തിയ തന്റെ പെണ്ണിനെ കണ്ടപ്പോ വർഷങ്ങൾക്ക് മുമ്പ് തന്റെ മണവാട്ടിയായ് അണിഞ്ഞൊരുങ്ങിയ ഷാദിയെ ഓർത്തു, തന്റെ കൈ പിടിച്ച് മണവാട്ടിയായ് വന്ന പെണ്ണ് ഇന്നിതാ തനിച്ച് മറ്റൊരിടത്തേക്ക് പോവുന്നു. അർഷദ് വിധിയോട് പൊരുത്തപ്പെടാൻ തുടങ്ങി. അങ്ങനെ ചെയ്യലല്ലാതെ മറ്റു മാർഗമില്ല താനും.ഷാദിയെ പുതിയ ഭവനത്തിലേക്ക് എത്തിക്കാനുള്ള വാഹനം" മയ്യിത് കട്ടിൽ " വീടിനുപുറത്തെത്തി. അവസാനം ഒരു നോക്ക് കൂടി ഷാദിയെ കാണാനായി ആളുകൾ തിരക്ക് കൂട്ടി. അതിനിടയിൽ അർഷദും അവർക്കിടയിലെത്തി. ഈറനണിഞ്ഞ മിഴിയോടെ അവളെ നോക്കിയിട്ട് അവസാന ചുംബനം നൽകാനായി അടുത്തതും ഇനി തൊട്ടാൽ വുളൂഹ് മുറിയുമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചു. അവൻ ദു:ഖത്തോടെ പിന്മാറി.മണിയറയിൽ വെച്ച് ആദ്യമായ് ചുംബനം നൽകിയപ്പോൾ മുഖം തിരിച്ച ഷാദിയെ അവൻ ഓർത്തു. അന്നവൾ സ്വയം പിന്തിരിപ്പിച്ച മുഖം ഇന്നാരൊക്കെയോ ചേർന്ന് പിന്തിരിപ്പിക്കുന്നു. നിമിഷങ്ങൾക്കകം അവളെ മയ്യിത് കട്ടിലിൽ കിടത്തി ചുമന്ന് കൊണ്ട് ദിക്റിന്റെ അകമ്പടിയോടെ അവളുടെ പുതിയ ഭവന ഭൂമിയിലേക്ക് " പള്ളിക്കാട്ടിലേക്ക് ആളുകൾ നടത്തO തുടങ്ങി.അർഷദ് അവരെ അനുഗമിച്ചു.താൻ ഗൾഫിൽ പോവുന്നേരം കണ്ണീരോടെ തന്നെ യാത്രയാക്കിയ തന്റെ ഷാദിയെ യാത്രയാക്കാൻ താനും പോവേണ്ടതല്ലെ? അവൻ സ്വയം ചിന്തിച്ചു.അങ്ങനെ പളളിയിലെത്തി നമസ്ക്കരിച്ച് നേരെ പള്ളി തൊടുവിലെത്തി.ഷാദിക്കുള്ള ഭവനം അവിടെ ഒരുങ്ങി കഴിഞ്ഞിരുന്നു.പാൽ കാച്ചൽ ചടങ്ങോ സൽക്കാരമോ ഒന്നും ഇല്ലാതെ തന്നെ പുതിയ വീടിന്റെ ഗൃഹപ്രവേശനം നടന്നു. അവളെ  "ഖബ്റിൽ " ഇറക്കി കിടത്തി. എല്ലാരും ഖബ്റിലേക്ക് മൂന്ന് പിടി മണ്ണിട്ടു, വിറക്കുന്ന അധരങ്ങളാൽ അർഷദും ഒപ്പം കൂടി .മണ്ണ് കോരിയിട്ട് കൊണ്ട് ഭാര്യയെ മൂടുമ്പോൾ ആ നെഞ്ചൊന്ന് പിടച്ചു. എന്തു ചെയ്യാൻ നിസഹായനായി ന്നേക്കി നിൽക്കുകയല്ലാതെ എന്ത് ചെയ്യും. വേദനിക്കുന്ന ഹൃദയത്തെ കരിങ്കലിനു സമമാക്കി പിടിച്ചു നിന്നു. അറ്റകുറ്റപണികൾ തീർത്തു. ഖബർ പൂർവ്വസ്ഥിതിയാക്കി .പ്രാർത്ഥന ചെയ്ത് കൊണ്ട് എല്ലാവരും യാത്രയാവുകയായ്.എല്ലാവരും പോയി അവസാനം അർഷദും ഉപ്പയും മാന്ദ്രമായി.തന്റെ മകന്റെ ദയനീയ അവസ്ഥയിൽ ആ പിത്യഹൃദയംനൊന്തു .അർഷദ് ആ ഖബറിനരികിൽ മുട്ടുകുത്തി ഇരുന്നു ചിറകൊടിഞ്ഞ കുഞ്ഞാറ്റ പക്ഷിയെ പോൽ......
അവൻ ആർത്ത് കരഞ്ഞു.
ഷാദീ ..... എഴുന്നേൽക്ക് മോളേ .... ഇക്ക ഇവിടെ തനിച്ചാണ്. എന്തിനാണ് ഷാ ദീ നീ എനിക്കൊത്തിരി ആഗ്രഹങ്ങൾ തന്ന് മോഹിപ്പിച്ചത്. ഒരു പാട് നാളുകൾക്ക് ശേഷം നിന്നോടൊത്ത് കഴിയാൻ വന്ന എന്നെ എന്തിന് നീ തനിച്ചാക്കി....... അവൻ ഖബറിനു മുകളിൽ മുഖമമർത്തി.
ഉപ്പ മെല്ലെ അവനെ എഴുന്നേൽപ്പിച്ചു. നമുക്ക് വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞു. ഞാൻ വരുന്നില്ല. എന്റെ ഷാദി തനിച്ചല്ലെ ? ഉപ്പാക്കറിയില്ലെ വീട്ടിൽ തനിച്ച് നിൽക്കാനേ അവൾക്ക് പേടിയായിരുന്നു, പിന്നെ എങ്ങനെ അവൾ ഒറ്റ ക്കിവിടെ, ഞാൻ വരുന്നില്ല ഉപ്പ പൊയ്ക്കോ.എനിക്ക് വേണ്ടി കാത്തിരിപ്പോടെ ജീവിച്ച എന്റെ പെണ്ണിനെ വിട്ട് ഞാൻ എങ്ങോട്ടും ഇല്ല. ജീവിച്ചിരുന്ന വേളയിൽ അവളോടൊത്ത് കഴിയാൻ എനിക്കായില്ല. ഇപ്പോ മ രണപ്പെട്ടിട്ടെങ്കിലും ഞാൻ കുറച്ച് നേരം അവൾക്കരികിൽ ഇരിക്കട്ടെ.......
മകന്റെ വാക്കുകൾക്ക് മുമ്പിൽ മറുത്തൊന്നും പറയാനാവാതെ ആ പിതാവ് നിസഹായനായി. തന്റെ മകനും മരു മകളും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ആ പിതാവിന് അറിയാമായിരുന്നു. അതിനാൽ തന്റെ മകനിലെ ദുഖത്തിന്റെ ആഴവും പിതാവിന് ഊഹിക്കാനാവും. ഒരു വിഷമവേളയിൽ ഏത് പിതാവിനാണ് തന്റെ മകനെ തനിച്ചാക്കാനാവുക. ആ പിത്യഹൃദയത്തിനും അതിന് കഴിയില്ല.അവർ അവനെ തലോടി പറഞ്ഞു, മോനെ എല്ലാം അല്ലാഹുവിന്റെ വിധിയാണ്, അവന്റെ അടിമയായ നമുക്ക് അതെല്ലാം സഹിച്ചെ ഒക്കൂ.ഷാദിക്ക് വേണ്ടി അല്ലാഹു വിനോട് പ്രാർത്ഥിക്കാനെ ഇനി നമുക്കാവൂ. നീ വിഷമിക്കുന്നത് നമ്മുടെ ഷാ ദിയാക്ക് സഹിക്കില്ല മോൻ വരൂ... ഉപ്പയല്ലെ വിളിക്കുന്നത്. ഉപ്പയുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സുമായ് അവൻ എഴുന്നേറ്റ് തന്റെ പ്രിയതമയെ തിരിഞ്ഞ് നോക്കി കൊണ്ട് വേദനയോടെ ഉപ്പയോടൊന്നിച്ച് നടന്നു. വീട്ടിലെത്തി അവൻ ആരോടും ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിലടച്ചു.റൂമിൽ മുഴുവൻ ഷാദിയുടെ സുഗന്ധമുണ്ട്, അവളുടെ വസ്ത്രങ്ങളുണ്ട്, ബെഡിൽ അവൾ നൃത്തം ചെയ്ത അടയാളങ്ങളുണ്ട്, ബെഡിൽ അവളിൽ നിന്നൊഴുകിയ രക്തമുണ്ട്, ഒപ്പം അവളിൽ ഒതുങ്ങി നിന്ന ഒരു പാട് മോഹങ്ങളും പ്രതീക്ഷകളും ഉണ്ട്. എല്ലാം അർഷദ് നിരീക്ഷിച്ചു. പലപ്പേഴും അടക്കിപിടിച്ച വിഷമത്തിന്റെ ഭാരം ഇറക്കിവെച്ച് ബെഡിൽ കിടന്ന് പൊട്ടിക്കരഞ്ഞു .വി ദി.... നീ നിന്റെ ഇക്കയെ തനിച്ചാക്കി അല്ലെ... ഇനി ഞാനെത്തിന് ജീവിക്കണം. ആർക്ക് വേണ്ടി ജീവിക്കണം, നിനക്ക് എന്നെ കൂടെ കൂട്ടമായിരുന്നില്ലെ? ഇങ്ങനെ എന്തൊക്കെയോ അവൻ പറയുന്നുണ്ട്. അവളുടെ പാരത്രിക ജീവിതം നല്ലതാക്കാൻവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കലാണ്ഇനി അവൾക്കായി ചെയ്യാനുള്ളത് എന്ന ഉപ്പാന്റെ വാക്കുകൾ അവൻ  ഓർത്തു. മെല്ലെ എഴുന്നേറ്റു. കുളിക്കണം നമസ്ക്കരിക്കണം. അവൻ തോർത്തെടുക്കാനായി അലമാര തുറന്നു. ഏറ്റവും മുകളിലത്തെ തട്ടിൽ നിന്നും അവൻക്കൊരു പുസ്തകം ലഭിച്ചു.
അതെ ഷാദിയുടെ ഡയറി. താൻ ഗൾഫിൽ പോവുന്നതിന്റെ തലേ ദിവസം അവൾ തന്നെ കൊണ്ട് വാങ്ങിപ്പിച്ചതാണതെന്നത വൻ ഓർത്തു .അതവൻ തുറന്നു. തന്റെ പൊന്നിന്റ കൈക്ഷരം അവനെ ദുഃഖിതനാക്കി .ഓരോ താളും മറിച്ച് വായന തുടങ്ങി .അതിൽ അവളുടെ സുഖങ്ങളുംദുഖങ്ങളും ഇണങ്ങളുംപിണക്കങ്ങളും മോഹങ്ങളും പ്രതീക്ഷകളുംഅങ്ങനെആ 2 വർഷത്തെ എല്ലാകാര്യങ്ങളെല്ലാം അവൾഅതിലെഴുതിയിരുന്നു .ഓരോ വരിയിലുംഅവനിലുള്ള സ്നേഹംപ്രകടമായി രുന്നു.പലതാളുകളിലെപലവരികളിലെയും മഷികൾ അവളുടെ കണ്ണുനീർ മുത്തo വെച്ച കാരണത്താൽ പരന്നിരുന്നു. അവൻ അവസാന താളിനു മുമ്പുള്ള താൾ വരെ വായിച്ച് നിർത്തി. ഒരുദീർഘനിശ്വാസമെടുത്തു.പേജ്മറിച്ചു.താൻ വരുന്നതിന്റെ തലേ ദിവസത്തെ ഡയറി. അവളുടെ സന്തോഷം അതിൽ വരികളായി തീർന്നപ്പോൾ അത് ഒത്തിരിയായി. എന്റെപ്രിയതമനായുള്ള കാത്തിരിപ്പിനു വിരാമമായ് എന്ന അവളുടെ വരിയിൽ അവൻക്ക്ഹൃദയമൊന്ന് പിടഞ്ഞു. അവൻ അവസാന താൾ മറിച്ചു.അതിൽ അവൾ തന്റെ ഇക്കാക്ക് വേണ്ടി മാത്രം എഴുതിയ വരികളായിരുന്നു. "#
* എൻ പ്രാണനേ നീ അറിയാൻ *
ഇക്കാ.......................
എന്റെ ഇക്ക ഇപ്പോൾ ഇത് വായിക്കുകയാവും അല്ലെ ?ഇക്കാന്റെ ഈ ഷാദിക്ക് ഇക്കാന്റൊപ്പം ജീവിക്കാൻ ഭാഗ്യമില്ല, എന്തോ മനസ്സങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു. ചിലപ്പോ അത് സത്യമായാലോ അപ്പോൾ എന്റെ ഇക്കാന്റ ട്ത്ത് എനിക്കൊന്നും പറയാനാവില്ലല്ലോ? ഇക്കാന്റെ എല്ലാ ദു:ഖത്തിലും കൂടെ നിൽക്കുന്ന ഞാൻ ഇതിലും കൂടെ വേണ്ടേ?അതാ ഇങ്ങനൊരു എഴുത്ത്. എന്തിനാ എന്റെ ജീവനറ്റ ശരീരത്തിനു മുമ്പിലി രുന്ന് കരഞ്ഞിരുന്നത്? എനിക്കെത്ര വിഷമമായെന്നോ ,ആ കണ്ണ് നിറയുന്നത്‌ എനിക്ക് ഇഷ്ട്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലെ. വെറുതെ എന്തിനാ ഇങ്ങനെ കരയുന്നെ? ഇനി കരയല്ലെ, എനിക്കത് സഹിക്കില്ല. എന്തിനാ എന്റെ ഖബറിനരികിൽ കൂട്ടിരിക്കുന്നേ ? ഞാൻ ജീവിച്ചിരുന്നപ്പോ ൾ അരികിലേക്ക് വിളിച്ചിട്ട് വരാത്ത ആൾ മരിച്ച് കിടക്ക്ണ എനിക്ക് കൂട്ടിരിക്കാത്രേ, അയ്യേ മോശം. കരയല്ലെ ഞാൻ ചുമ്മാ പറഞ്ഞതാ.ഇക്ക നാളെ വരുന്നതിൽ എനിക്ക് എത്ര സന്തോഷമുണ്ടെന്നോ?ഇക്കാക്ക് വേണ്ടി മാത്രമാണ് ഞാനെന്നും കാത്തിരുന്നത്.പലപ്പോഴും ഒറ്റപ്പെട്ടു എന്ന് തോന്നുന്ന നിമിഷത്തിൽ മരണം ആഗ്രഹിക്കാറുണ്ട്. അപ്പോഴെല്ലാം പിന്തിരിപ്പിച്ചതും എന്റെ ഇക്കാന്റെ മുഖം മാത്രമാണ്. എന്തിനാ ഇക്ക എന്നെ വിട്ട് പോയത്. നിങ്ങളോടെ ത്തുള്ള ജീവിതത്തിന് ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നോ?ഇക്കാന്റെ വീട് പണി എന്ന സ്വപ്നം പൂർത്തീകരിക്കാനായി ഞാൻ കാത്ത് നിന്നു. നിങ്ങളുടെ സന്തോഷം അതായിരുന്നു എനിക്ക് വലുത് അതിനാൽ തന്നെ എന്റെഹ്യദയത്തിന്റെ വേദന ഞാൻ അടക്കി നിർത്തി. സാരമില്ല .എന്റെ മരണം പെട്ടെന്നാവും എന്ന യെന്റെ തോന്നൽ സത്യമായാൽ / ഇപ്പോ അത് സംഭവിച്ചെങ്കിൽ ഇക്ക വിഷമിക്കരുത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായ് ജീവിക്കണം.അതിനെനിക്ക് പരിഭവമില്ല. ഒരു അപേക്ഷയുണ്ട് അവളെയെങ്കിലും ഇക്ക എന്നും കൂടെ നിർത്തണം. ഇക്കാനെ എനിക്കൊത്തിരി ഇഷ്ട്ടമാണ്. ഇക്കാനോടൊന്നിച്ച് ജീവിച്ച് കൊതി തീർന്നിട്ടില്ല. ഞാൻ വരാൻ പറയുമ്പോൾ ഒക്കെ വീട് പണിയുടെ കാര്യം പറഞ്ഞെഞ്ഞെ ഒഴിവാക്കി. ഒന്ന് കാണാൻ ആ നെഞ്ചിൽ ചലചായ്ച്ച് മയങ്ങാൻ ഏത് ഭാര്യയേയും പോൽ ഞാനും കൊതിച്ചിരുന്നു .പക്ഷേ അതെല്ലാം എന്റെ സ്വപ്നങ്ങളായ് മാത്രംഅവശേഷിച്ചു.
ഇക്ക സ്വന്തം കാര്യങ്ങൾക്ക് മുന്നിൽ പലപ്പോഴും എന്നെ മറന്നു അല്ലെ?ഇക്കാക്കറിയുമോ ഞാനെത്ര കരഞ്ഞിരുന്നു ,വേദനിച്ചിരുന്നെന്ന്? ആ റൂമിൽ എന്റെ പുഞ്ചിരിയേക്കാൾ അധികം കണ്ണുനീരാണ്. അല്ലാഹുവിന്റെ വിധി, അത് അനുസരിച്ചെ മതിയാവൂ .ഇക്ക വിഷമിക്കണ്ട. ഒത്തിരി ഇഷ്ട്ടമായിരുന്നു എനിക്ക് ഇക്കാനെ. അതു കൊണ്ട് തന്നെ ഒത്തിരി മോഹിച്ചു. ഇത്തിരി പോലും ഇക്ക തന്നില്ല ഒന്നും .ഒന്നും.... ആ കണ്ണുകൾ ഇനി നിറയരുത്, മിഴിനീരിനെ തടയാൻ ഞാനില്ലെന്ന് ഓർക്കണേ... ശരി.അസ്സലാമു അലൈക്കും. # "
അവസാനം അവളുടെ രക്തം കൊണ്ടെഴുതിയ
* I love you I KK A* എന്ന വാക്കും ഉണ്ടായിരുന്നു.
അർഷദ് ബുക്ക് അടച്ചു.അതിനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു .
തെറ്റ് പറ്റിപ്പോയി പൊന്നേ മാപ്പ് നൽകണം. സ്വന്തം ആഗ്രഹങ്ങൾക്ക് ഞാൻ മുൻതൂക്കം നൽകി യപ്പോ നിന്നിലെ മനസ്സിനെ അതിത്ര തോളം മുറിവേൽപ്പിച്ചു എന്ന് ഞാൻ അറിഞ്ഞില്ല. തിരികെ വരാൻ നീ മൊഴിഞ്ഞ നിമിഷത്തിലെല്ലാം എന്റെ ഭവനം എന്ന സ്വപ്നത്താൽ ഞാൻ ഒഴിഞ്ഞുമാറി. എന്തിനു വേണ്ടി? ആർക്ക് വേണ്ടി? ഉത്തരമില്ല. ഈ ഭവനം ഉയരുന്നത് നിന്റെ മനസ്സിലെ നീ തീർത്ത ഞാനുമായുള്ള നിമിഷങ്ങൾക്കായുള്ള നിന്റെ മോഹങ്ങളുടെ ഭവനം തകർത്തിട്ടാണെന്നും അറിഞ്ഞില്ല. നിന്നെ എനിക്കൊത്തിരി ഇഷ്ട്ടമാണ്. അത് ഞാൻ പ്രകടിപ്പിച്ചില്ലെന്നത് സത്യം. തെറ്റ് പറ്റിപ്പോയി സ്വന്തം ആഗ്രഹത്തിനു മുന്നിൽ നിന്നെ ഞാൻ ബലി കൊടുത്തു. മാപ്പ്........... മാപ്പ്.....
പ്രായ ചിത്തം ചെയ്യാം ഞാൻ ഒരു വട്ടം ..... ഒരിക്കൽ കൂടി നീ പുനർജനിക്കുമോ പൊന്നേ... എന്റെ ബീവിയായി...... എന്റെ പെണ്ണായി...... എന്റെ പ്രിയ ഷാദിയായി....... നീയല്ലാതെ എനിക്ക് മറ്റൊരു പെണ്ണില്ല. നീ കാത്തിരുന്ന പോൽ ഞാനും നിനക്കായ് കാത്തിരിക്കും. പരലോകത്ത് വെച്ചെങ്കിലും എനിക്ക് നിന്നോടൊത്ത് കഴിയാമല്ലോ? നിന്റെ മോഹ ങ്ങൾ സഫലമാക്കാമല്ലോ? .............................
         
Courtesy shanuAdhil

Comments

Popular Posts